പൂജപ്പുര നള്ളത്ത്‌ ഭഗവതി ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാലഅർപ്പിച്ചു സായൂജ്യരായി.

ചരിത്ര പ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര നള്ള ത്ത്‌ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടന്നു. നൂറു കണക്കിന് ഭക്തർ പൊങ്കാലയിൽ പങ്കെടുത്തു. രാവിലെ 9.10മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും ഭദ്ര ദീപം തെളിയിച്ചു ക്ഷേത്രത്തിനു മുന്നിൽ പ്രത്യേക മായി ഒരുക്കി വച്ചിരുന്ന പണ്ടാര അടുപ്പിലേക്കു അഗ്നി പകർന്നു. ഇതേ സമയം ക്ഷേത്രത്തിൽ ചെണ്ട മേളവും, വായ് ക്കുര വകളും ഉയർന്നു. തുടർന്നു ക്ഷേത്രവളപ്പിൽമറ്റു പൊങ്കാല കലങ്ങളിലേക്ക് അഗ്നി പകർന്നതോടെ യാണ്‌ പൊങ്കാലക്കു തുടക്കം ആയത്. ഉച്ചക്ക് 12മണിയോടെ പൊങ്കാല അടുപ്പുകളിലേക്ക് തീർത്ഥ ജലം തളിച്ചതോടെ ഈ വർഷത്തെ പൊങ്കാല മഹോത്സ വത്തിനു സമാപനം ആയി.

You May Also Like

About the Author: Jaya Kesari