
താമരശേരി: പുതുപ്പാടിയില്‍ കാർ മോഷ്ടിക്കാൻ ശ്രമിച്ച സ്ഥിരം കുറ്റവാളി പിടിയില്‍. ബാലുശേരി കിനാലൂർ ഇരൂള്ക്കുന്നുമ്മല് യാസിർ (29) ആണ് അറസ്റ്റിലായത്.മലപ്പുറം ജുമാ മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാസിർ പിടിയിലായത്.സംശയം തോന്നിയ നാട്ടുകാരാണ് യാസിറിനെ പിടികൂടിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ താമരശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
