വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശന് (19) ആണ് കുത്തേറ്റത്.കുത്തേറ്റ 19 വയസുകാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 10.40ന് ശേഷം വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ വര്‍ക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തന്‍, ജെറിന്‍ എന്നിവരെ ടൂറിസം പൊലീസ് പിടികൂടി.

You May Also Like

About the Author: Jaya Kesari