ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാരൻ കൊല്ലപ്പെട്ടു

ഫോർട്ട് മോർഗൻ: ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാരൻ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ കൊളൊറാഡോയിലാണ് സംഭവം.അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. ഫോർട്ട് മോർഗൻ മുനിസിപ്പൻ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. സെസ്‌ന 172, എക്‌സ്‌ട്രാ ഫ്ലുഗ്‌സെഗ്‌ബു എന്നീ ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് ഫെഡറല്‍ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അധികൃതർ വ്യക്തമാക്കി. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് വിമാനങ്ങളും തകർന്ന് വീണ് തീപിടിക്കുകയായിരുന്നു. നാലുപേരാണ് രണ്ട് വിമാനങ്ങളിലുമായി ഉണ്ടായിരുന്നത്. സെസ്‌ന വിമാനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

.

You May Also Like

About the Author: Jaya Kesari