
നവരാത്രി മഹോത്സവത്തിന്റെ ആറാം ഉത്സവ ദിനത്തിൽ ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന അന്നദാനത്തിന് മുന്നോടിയായുള്ള കലം നിറയ്ക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ഉരുളിയിൽ പൂജപ്പുര റോളർ സ്കേറ്റിംഗിലെ നൂറോളം കുട്ടികളാണ് നാളികേരം ഉൾപ്പെടെയുള്ള ദ്രവ്യങ്ങൾ ദേവിക്ക് മുന്നിൽ സമർപ്പിച്ച് കൊണ്ടുള്ള കലം നിറയ്ക്കൽ ചടങ്ങ് നടത്തിയത്
