തിരുവനന്തപുരം :- ഇന്ന് അനുദിനം ജീവിതശൈ ലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാല ഘട്ടം ആണിതെ ന്നും, അത്തരം രോഗങ്ങളെ ചെറുക്കാൻ യോഗയും, ആയൂർവേദ വും ഉപകരിക്കു മെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഭാഗം ആക്കുന്നത് നല്ലതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പാളയം അയ്യങ്കാളി ഹാളിൽ യോഗ മെഡി2026 ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യംപറഞ്ഞത്. ഇന്ത്യൻ നാച്ചറോ പതി &യോഗ ഗ്രാ ഡു വേട് സ് മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. സംഘടന ദേശീയ വൈസ് പ്രസിഡന്റ് ഡോക്ടർ ദിനേശ് കർത്താ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വച്ചു ആരോഗ്യമന്ത്രിക്കു സംഘടന ദേശീയ കോ ഓർഡിനേറ്റർ ഡോക്ടർ സിജിത് ശ്രീധർ മമ്മറാണ്ടം നൽകി. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഡോക്ടർ ബാബു ജോസഫ് അധ്യക്ഷൻ ആയിരുന്നു.യോഗയുടെ പ്രാധാന്യം മുൻനിർത്തി ജില്ലക്ക് ഒരു പ്രകൃതി ചികിത്സയോഗ ആശുപത്രി, ഐ എസ് എം ഡിപ്പാർട്മെന്റിൽ യോഗ, പ്രകൃതി ചികി ത്സ ക്ക് പ്രാധാന്യം നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ അടങ്ങിയ നിവേദനം ആണ് മന്ത്രിക്കു നൽകിയത്. ഉദ്ഘടനപ്രസംഗത്തിൽ മന്ത്രി ഇക്കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കാൻ ശ്രമിക്കും എന്ന് ഉറപ്പു നൽകി. മന്ത്രിയെ ചടങ്ങിൽ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സംഘടന യുടെ നിരവധി പ്രമുഖർ സംസാരിച്ചു. ഉച്ചക്ക് ശേഷം യോഗ, പ്രകൃതി ചികിത്സാ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സെമിനാർ നടന്നു. വൈസ് ചെയർമാൻ ഡോക്ടർ ശ്യം കുമാർ സി പി, ഡോക്ടർ കെ ആർ ജയകുമാർ, ഡോക്ടർ തൃഷണ ദേവരാജൻ, ഡോക്ടർ സുജിൻ ഹെർബർട്ട് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സംഘടനയുടെ വാർത്തകൾക്ക് വളരെ പ്രാധാന്യം നൽകി മിന്നൽ വേഗത്തിൽ പ്രസിദ്ധീകരിക്കുന്ന ജയകേസരി പത്രത്തിന്റെ ചീഫ് എഡിറ്റർ ഡി. അജിത് കുമാറിനെ ആദരിച്ചു.





