ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നത് ക്യാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്ന് യുവാക്കൾ പിടിയിൽ.

ഇവരിൽനിന്ന് കണ്ടെടുത്തത് 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള Tapentadol Tablet 100mg യുടെ പാക്കറ്റുകളും കഞ്ചാവും

പ്രതികളെല്ലാം 22 വയസ്സ് പ്രായമുള്ളവർ

നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നിവരാണ് പ്രതികൾ.

(ജെസ്മിനെ സമീപത്തു നിന്നും കഞ്ചാവ് ബീഡി വലിച്ചതിനാണ് പിടികൂടിയത്.ഇയാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം)

വേദനസംഹാരി ഗുളികകൾ സോഡിയം ക്ലോറൈഡ് ലൈനിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്ക് കുത്തി വെച്ചാണ് ലഹരി കണ്ടെത്തുന്നത്

You May Also Like

About the Author: Jaya Kesari