രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: വടകരയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍.വടകരയിലെ മനോജ്‌ ജ്വല്ലറി ഉടമ മനോജാണ് പിടിയിലായത്.മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ പണം കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.
ലഹരിമരുന്ന് വേട്ടയ്ക്കായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ഡാൻസാഫ് ടീമും വടകര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നിലവില്‍ പ്രതിനിയെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു .

You May Also Like

About the Author: Jaya Kesari