അമേരിക്കയില്‍ പാക്കേജിംഗ് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പാക്കേജിംഗ് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി.വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള ‘നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ്’ കമ്പനിയില്‍ ചൊവ്വാഴ്ചയാണ് വൻ സ്ഫോടനമുണ്ടായത്.കടലാസ് നിർമാണത്തിന് മരം മൃദുവാക്കാൻ ഉപയോഗിക്കുന്ന “വൈറ്റ് ലിക്വർ’ എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പൊട്ടിത്തെറിച്ച സമയത്ത് ടാങ്കില്‍ ഏകദേശം 9,00,000 ഗാലൻ വൈറ്റ് ലിക്വർ ഉണ്ടായിരുന്നതായാണ് വിവരം.അപകടത്തില്‍ ഒരു അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. കാണാതായവർക്കായി തzരച്ചില്‍ തുടരുന്നുണ്ട്. ടാങ്കില്‍ നിന്ന് രാസവസ്തുക്കള്‍ പുറത്തേക്ക് ഒഴുകിയത് രക്ഷാപ്രവർത്തനത്തിന് തടസമാണ്.ഹസാർഡസ് മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാഷിംഗ്ടണ്‍ ഗവർണർ ബോബ് ഫെർഗൂസണ്‍ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോർട്ട് നല്‍കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ടോക്കിയോ ആസ്ഥാനമായുള്ള നിപ്പോണ്‍ പേപ്പർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഈ ഫാക്ടറി. കാർട്ടണുകളും കപ്പുകളും നിർമ്മിക്കുന്നതിനാവശ്യമായ പേപ്പർബോർഡുകളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് .

You May Also Like

About the Author: Jaya Kesari