പുനലൂരില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കൊല്ലം : പുനലൂരില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. അലിമുക്ക് സ്വദേശി അനീഷ് ആണ് അപകടത്തില്‍ മരിച്ചത്.പിറവന്തൂർ കുരുയോട്ടുമാല ഫാമില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
66 കെവി ലൈനില്‍ നിന്നാണ് അനീഷിന് ഷോക്കേറ്റത്. മരം വെട്ടുന്നതിനിടെ ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമായത്. അനീഷിനെ ഉടൻ തന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari