കേരളത്തിൽ വിവിധ ഇടങ്ങളിൽ നടത്തിവരുന്ന അനധികൃത നഴ്സിംഗ്, പാര മെഡിക്കൽ കോഴ് സുകളെ സംബന്ധിച്ചു അന്വേഷണം വേണം എന്ന് കോൺസർഷ്യം ഓഫ് ഹയർ എഡ്യൂക്കേഷൻ കൺസ ട്ട ലന്റ്സ് കേരള ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് അവർ ഇക്കാര്യം അറിയിച്ചത്. കേരള സർക്കാരിന്റെയോ, ആരോഗ്യസർവകലാശാല യുടെ അറിവോ, അനുമതിയോ ഇല്ലാതെ കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി കളുടെ വിവിധ കോഴ്‌സുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തി വരുന്നു. യോഗ്യത ഇല്ലാത്ത വിദ്യാർത്ഥികളെ പല ആശുപത്രികളിലും, ലാബുകളിലും ജോലി ചെയ്യിപ്പിച്ചു വരുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ ആരോഗ്യ ഉന്നത വിദ്യാഭ്യാസമേഖലയെ ബാധിക്കുന്ന ഗുരുതര വിഷയം ആണെന്നും ഇത് സംബന്ധിച്ചു സർക്കാർ സമഗ്ര അന്വേഷണം നടത്തണം എന്ന് സംഘടന സെക്രട്ടറി അനൂപ് ശ്രീരാജ് അറിയിച്ചു.

