ചാലോട് കാർ മരത്തിലിടിച്ച്‌ നാലുപേർ മരിച്ചു

കണ്ണൂർ: ചാലോട് കാർ മരത്തിലിടിച്ച്‌ നാലുപേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഒരാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മരിച്ചവരില്‍ രണ്ടുപേർ മലയാളികളാണെന്നാണ് വിവരംബംഗളൂരുവില്‍ നിന്ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തില്‍ കാർ പൂർണമായും തകർന്നു. ശബ്‌ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് .

You May Also Like

About the Author: Jaya Kesari