
തിരുവനന്തപുരം :- വയലാർ ദശാ ദിനസ്മൃതി വർഷസാംസ്കാരിക ഉത്സവം 18ന് തുടങ്ങി നവംബർ 2ന് അവസാനിക്കും. പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ ആണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 17ന് വെള്ളിയാഴ്ച 3മണിക്ക് മധു ചന്ദ്രിക -കണ്ണമ്മൂല മധുവിന്റെ ഭവനത്തിൽ വച്ച് വയലാർ വജ്രരത്ന പുരസ്കാരം പദ്മശ്രീ മധുവിന് കടകം പള്ളി സുരേന്ദ്രൻ നൽകി ആദരിക്കും. 18ന് ശനിയാഴ്ച വൈകുന്നേരം 4മണിക്ക് പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
ഒക്ടോബർ 17 വെള്ളിയാഴ്ച മൂന്നു മണിക്ക് ” മധു ചന്ദ്രിക ” കണ്ണൻ മൂലയിലുള്ള ശ്രീ മധുവിന്റെ ഭവനത്തിൽ വച്ച് വയലാറിന്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ വജ്രരത്ന പുരസ്കാരം പത്മശ്രീ മധു സാറിന് കടകംപള്ളി സുരേന്ദ്രൻ നൽകുന്നു.
ഒക്ടോബർ 18 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് പുഷ്പ അർച്ചന യോട് കൂടി പതാക ഉയർത്തി സാംസ്കാരിക ഉത്സവം ആരംഭിക്കുന്നു…. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പ്രസിഡന്റ് ജി രാജ്മോഹൻ അധ്യക്ഷൻ ആയിട്ടുള്ള യോഗത്തിൽ ബഹു: തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം പത്മശ്രീ Dr .ശ്രീ ഓമനക്കുട്ടി ടീച്ചറും രാജീവ് ആലുങ്കലും ചേർന്ന് നിർവഹിക്കുന്നു. ഈ വർഷത്തെ വയലാർ ബാലഭാസ്കർ പ്രതിഭാ പുരസ്കാരം പ്രശസ്ത പിന്നണിഗായകൻ ഹരി ശങ്കരനും വയലാർ നാട്യപ്രഭ പുരസ്കാരം കേരളശ്രീ കലാമണ്ഡലം വിമല മേനോനും സമർപ്പിക്കുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്സ്യ വയലാർ അനുസ്മരണവും മുഖ്യാതിഥികളായി ശ്രീ. വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രി ശ്രീ. വി എസ് ശിവകുമാർ, ഗാന്ധിഭവൻ ചെയർമാൻ ശ്രീ. പുനലൂർ സോമരാജൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി Dr. പ്രമോദ് പയ്യന്നൂർ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കരമന ജയൻ, മുൻമേയർ അഡ്വ കെ. ചന്ദ്രിക, ശ്രീ. കോട്ടുകാൽ കൃഷ്ണകുമാർ, അഡ്വക്കേറ്റ് ആർ എസ് വിജയമോഹൻ എന്നിവർ പങ്കെടുക്കുന്നു. തുടർന്ന് ആറുമണിക്ക് ‘വിമല ലാസ്യം ‘ റിഗാറ്റ് ഗിരിജ ടീച്ചറിന്റെ നേതൃത്വത്തിൽ നാട്യ ഗുരുപൂജ. വൈകിട്ട് 7 മണി മുതൽ ഗാനസന്ധ്യ “പാട്ടിന്റെ മടിശീല” വയലാർ മങ്കൊമ്പ് അനുസ്മരണ ഗാനങ്ങൾ…. പ്രശസ്ത പിന്നണി ഗായകരായ രവിശങ്കർ, അഖില ആനന്ദ് നയിക്കുന്നു.
2025 ഒക്ടോബർ 19 ഞായറാഴ്ച നാലുമണിക്ക് കൂടിയാട്ടം അവതരണം മാർഗ്ഗി ഉഷ. അഞ്ചു മുപ്പതിന് സാംസ്കാരിക സമ്മേളനവും, ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിക്കുന്നു. മുഖ്യ അതിഥികളായി പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ, എം ആർ തമ്പാൻ, അഡ്വക്കേറ്റ് ജെ ആർ പത്മകുമാർ,, സിഎംപി ജില്ലാ പ്രസിഡന്റ് ശ്രീ മനോജ്, പ്രശസ്ത സാഹിത്യകാരൻ സബീർ തിരുമല. മറിയ ഉമ്മൻ, റാണി മോഹൻദാസ് എന്നിവർ പങ്കെടുക്കുന്നു. 2025 ലെ വയലാർ സുവർണ്ണ സ്മൃതി കവിത പുരസ്കാരം പ്രശസ്ത യുവകവി സുമേഷ് കൃഷ്ണന് നൽകുന്നു. തുടർന്ന് ക്യാമറാമാൻ പുഷ്പൻ, പ്രശസ്ത സംവിധായകൻ ശ്രീ ബാലു കിരിയത്ത്, പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ ശ്രീ. ടി പി ശാസ്തമംഗലം, പ്രശസ്ത എഴുത്തുകാരിയും നടിയുമായ ശ്രീമതി ജയശ്രീ ഗോപാലകൃഷ്ണൻ, പ്രശസ്ത സംവിധായകൻ രാധാകൃഷ്ണൻ മംഗലത്ത്, പ്രശസ്ത നടി കാലടി ഓമന എന്നിവരെ ആദരിക്കുന്നു. വൈകിട്ട് ആറുമണിക്ക് മോഹിനിയാട്ട കച്ചേരി സിത്താര ബാലകൃഷ്ണനും സംഘവും, 7 മണി മുതൽ ഗാനസന്ധ്യ ” അല്ലിയാമ്പൽ കടവിൽ ” വയലാർ – പി ഭാസ്കരൻ സ്മരണാഞ്ജലി പിന്നണി ഗായകരായ ഖാലിദ്, തേക്കടി രാജൻ, പി വി പ്രീത എന്നിവർ നയിക്കുന്നു.
2025 ഒക്ടോബർ 20 തിങ്കളാഴ്ച
വൈകുന്നേരം നാലരയ്ക്ക് നൃത്ത അവതരണം സംസ്കൃതി സ്കൂൾ ഓഫ് ഡാൻസ്. വൈകുന്നേരം 5:30ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ശ്രീ സൂര്യ കൃഷ്ണമൂർത്തി. മുഖ്യാതിഥികളായി ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്, അഡ്വക്കേറ്റ് പരബ്രഹ്മം ശ്രീകുമാർ എന്നിവർ പങ്കെടുക്കുന്നു. നടനരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ശ്രീമതി ഗിരിജ ചന്ദ്രനെ ആദരിക്കുന്നു. വൈകുന്നേരം ആറുമണിക്ക് നൃത്ത സന്ധ്യ അവതരണം റിഗേറ്റ, 7 മണി മുതൽ ഗാനസന്ധ്യ ജോൺസൺ രവീന്ദ്രൻ മാഷ് സ്മരണാഞ്ജലി ” നിശയുടെ ചിറകിൽ” ചലച്ചിത്ര പിന്നണി ഗായകരായ മണക്കാട് ഗോപൻ, പ്രമീള, അജിത്ത് രാജ്, രശ്മി രംഗൻ, രഞ്ജിനി സുധീരൻ എന്നിവർ നയിക്കുന്നു
2025 ഒക്ടോബർ 21 ചൊവ്വാഴ്ച
വൈകുന്നേരം നാല് മുപ്പതിന് ഗാനമേള വയലാർ സിംഗേഴ്സ്. 5 30ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മുൻ സ്പീക്കർ എം വിജയകുമാർ മുഖ്യാതിഥി S സുരേഷ് ബിജെപി സംസ്ഥാന സെക്രട്ടറി, ആറുമണിക്ക് നൃത്ത സന്ധ്യ അവതരണം ദുർഗ ചാമുണ്ഡി കലാക്ഷേത്രം, 7 മണി മുതൽ ഗാനസന്ധ്യ വയലാർ അർജുനൻ മാഷ് സ്മരണാഞ്ജലി ” പാടാത്ത വീണയും പാടും” ചലച്ചിത്ര പിന്നണി ഗായകനായ നിഖിൽ രാജ് നയിക്കുന്നു.
2025 ഒക്ടോബർ 22 ബുധനാഴ്ച
വൈകുന്നേരം നാല് 30 മുതൽ വിവിധ കലാപരിപാടികൾ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ അംഗങ്ങൾ അവതരിപ്പിക്കുന്നു. വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനം. മുൻമന്ത്രി ശ്രീ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു. മുഖ്യ അതിഥികളായി കലിംഗൽ ജയശങ്കറും പി കെ എസ് രാജനും. ആറുമണിമുതൽ നൃത്ത വിഷ്കാരം ” ദ്രൗപതി” അവതരണം ശ്രീമതി. ബിന്ദു പ്രദീപ്, 7 മണി മുതൽ ഗസൽ സന്ധ്യ പ്രശസ്ത ഗായികയും സ്റ്റാർ സിംഗർ ഫെയിം ശ്രീമതി ആതിര മുരളി അവതരിപ്പിക്കുന്നു.
2025 ഒക്ടോബർ 23 വ്യാഴാഴ്ച
വൈകുന്നേരം 4 30 മുതൽ ഗാനമേള വയലാർ സിംഗർ… വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനം. ഉദ്ഘാടനം എം എം ഹസ്സൻ, മുഖ്യ അതിഥി പന്ന്യൻ രവീന്ദ്രൻ, വൈകുന്നേരം 6 മണി മുതൽ നൃത്തസന്ധ്യ അവതരണം ഭരതകല ഡാൻസ് അക്കാഡമി, 7 മണി മുതൽ ഗാനസന്ധ്യ പിന്നണി ഗായകരായ സുദീപ് കുമാർ, സരിത രാജീവ് നയിക്കുന്ന സലിൽ ചൗധരി സ്മരണാഞ്ജലി ” ഇവിടെ പാട്ടിനു സുഗന്ധം”.
2025 ഒക്ടോബർ 24 വെള്ളിയാഴ്ച
വൈകുന്നേരം 4 30ന് ഗാനമേള വയലാർ സാംസ്കാരികവേദി. വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനം.മുൻമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കുന്നു. മുഖ്യ അതിഥികളായി പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഷീല എബ്രഹാം എന്നിവർ പങ്കെടുക്കുന്നു. പ്രശസ്ത സാഹിത്യകാരൻ നാനാ വേണുവിന് വയലാർ സാഹിത്യ പുരസ്കാരം സമ്മാനിക്കുന്നു. വൈകുന്നേരം 6 മണിക്ക് നൃത്തസന്ധ്യ അവതരണം ശ്രീ ഭദ്ര നൃത്തവിദ്യാലയം വൈകുന്നേരം 7 മണി മുതൽ നാടൻ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ.
2025 ഒക്ടോബർ 25ശനിയാഴ്ച
വൈകുന്നേരം 4 30ന് കഥാപ്രസംഗം അവതരണം വെണ്മണി രാജു, കഥ ചിത്തിര തിരുനാൾ. 5 30ന് സാംസ്കാരിക സമ്മേളനം, ഉദ്ഘാടനം ശ്രീ ഫൈസൽ ഖാൻ നിംസ് മെഡിസിറ്റി. മുഖ്യ അതിഥി വിളപ്പിൽ രാധാകൃഷ്ണൻ. ആറുമണിക്ക് നൃത്ത സന്ധ്യ അവതരണം ഗായത്രി നായർ, ആതിര ജി നായർ വൈകുന്നേരം 7 മണി മുതൽ നിംസ് മെഡിസിറ്റി അവതരിപ്പിക്കുന്ന മെഗാ ഷോ.
2025 ഒക്ടോബർ 26 ഞായറാഴ്ച
വൈകുന്നേരം 4 30ന് മയൂര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഡാൻസ്, വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനം. ഉദ്ഘാടനം സി പി ജോൺ സി എം പി സംസ്ഥാന സെക്രട്ടറി, മുഖ്യാതിഥി വിളക്കുടി രാജേന്ദ്രൻ, ആറുമണി മുതൽ നൃത്തസന്ധ്യ അവതരണം ലക്ഷ്യ സ്കൂൾ ഓഫ് പെർഫോമൻസ്. വൈകുന്നേരം 7 മണി മുതൽ പ്രശസ്ത പിന്നണി ഗായകരായ ശ്രീറാം, സുരേഷ് വാസുദേവ്, കാഞ്ചന ശ്രീറാം എന്നിവർ നയിക്കുന്ന മധുരിക്കും ഓർമ്മകളെ എന്ന ഗാനസന്ധ്യ.
2025 ഒക്ടോബർ 27 തിങ്കളാഴ്ച
വൈകുന്നേരം നാലുമണി മുതൽ സംഗീത കച്ചേരി അവതരണം അമൃത സതീഷ്. വൈകുന്നേരം 6 മണിക്ക് വയലാർ സുവർണ്ണ സ്മൃതി വർഷ സമാപന സമ്മേളനവും പുരസ്കാര സമർപ്പണവും. ഉദ്ഘാടനം ബഹു ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ, മുഖ്യാതിഥി ആന്റണി രാജു എംഎൽഎ, ഇ എം നജീബ്, വയലാർ സുവർണ്ണ സ്മൃതി വർഷ സംഗീത പുരസ്കാരം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാഷിനും വയലാർ സുവർണ്ണ സ്മൃതി വർഷ ഗാനരചന പുരസ്കാരം പ്രശസ്ത ഗാനരചേതാവ് ആർ കെ ദാമോദരനും വയലാർ സുവർണ്ണ സ്മൃതി വർഷ ഗായക പുരസ്കാരം മരണാനന്തര ബഹുമതിയായി ശ്രീ കെ പി ബ്രഹ്മാനന്ദനും, എ പി കോമള ഗായക പുരസ്കാരം പ്രശസ്ത പിന്നണി ഗായിക പുഷ്പവതിക്കും നൽകുന്നു. പിന്നണി ഗായകരായ രാകേഷ് ബ്രഹ്മാനന്ദൻ, ജോസ് സാഗർ, സിന്ധു പ്രതാപ് എന്നിവർ നയിക്കുന്ന ഋതു ഗീതങ്ങൾ എന്ന ഗാനസന്ധ്യ.
ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്തവർ സ്മൃതി വർഷ ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുക്കം പാലമൂട് രാധാകൃഷ്ണൻ, സ്മൃതി വർഷ ആഘോഷ കമ്മിറ്റി കൺവീനർ ജി വിജയകുമാർ, വയലാർ രാമവർമ്മ സാംസ്കാരിക വേദി ട്രഷറർ ശ്രീ ഗോപൻ ശാസ്തമംഗലം.
