


ഗാന്ധിജി യുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തം ആണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നു അദ്ദേഹം ഓർമിപ്പിച്ചു.
മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ &റിസേർചിന്റെ ആഭിമുഖ്യത്തിൽ പ്രസ്സ് ക്ലബ്ബിൽ ഗാന്ധിജിയും ആധുനിക ലോകവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ചടങ്ങിന് സ്വാഗതം വി കെ മോഹൻ ആശംസിച്ചു. ടി. ശരത് ചന്ദ്ര പ്രസാദ് അധ്യക്ഷൻ ആയിരുന്നു.
ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. സെമിനാറിന്റെഅവതരണം ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ നിർവഹിച്ചു. മികച്ച വിജയം വരിച്ച കുട്ടികളെ സുധീർ ഷാ പാലോട് എം എൽ എ ആദരിച്ചു. ആശംസകൾ അർപ്പിച്ച് പുരുഷോത്തമൻ നായർ, കരുമം സുന്ദരേശൻ, കരകുളം ശശി, സംസാരിച്ചു. പി. ദിനകരൻ പിള്ള ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
