കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം : കൊട്ടിയത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.പരവൂർ സ്വദേശികളായ ചാള്‍സ്, സാൻജോ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ കൊട്ടിയം പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു ദുരന്തം സംഭവിച്ചത്.യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് യുവാക്കള്‍ ലോറിക്കടിയില്‍ കുടുങ്ങുകയായിരുന്നു.അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന യുവാക്കളെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത് .

You May Also Like

About the Author: Jaya Kesari