എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു;ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

കാസര്‍കോട്: എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് കലക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലിലെ സീനിയര്‍ ക്ലാര്‍ക്ക് എ.ആശാലത (42) മരിച്ചു.ഓഫിസില്‍ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണു വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പൊലീസിനു മൊഴി നല്‍കി. എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവും കലക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമാണ്. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ 2 മാസം മുന്‍പാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്.

You May Also Like

About the Author: Jaya Kesari