കാസ ബക്കാര്‍ഡി ഓണ്‍ ടൂര്‍ ഒന്‍പതിന് കൊച്ചിയില്‍ പ്രതീക് കുഹാദ് പങ്കെടുക്കും

തിരുവനന്തപുരം: കാസ ബക്കാര്‍ഡി ഓണ്‍ ടൂര്‍ 2025 ഈ മാസം ഒന്‍പതിനു കൊച്ചിയില്‍ നടക്കും. കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ഇന്ത്യന്‍ ഗായകന്‍ പ്രതീക് കുഹാദ് പങ്കെടുക്കും. കഴിഞ്ഞ അഞ്ച് എഡിഷനുകളില്‍ കാസ ബക്കാര്‍ഡി ഓണ്‍ ടൂര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന തത്സമയ സംഗീത പരിപാടികളിലൊന്നായി ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ മാറിയിരുന്നു. ഈ എഡിഷനുകളില്‍ ലക്കി അലി, അമിത് ത്രിവേദി, ന്യൂക്ലിയ, റിത്വിസ്, അനുവ് ജെയിന്‍, തല്‍വീന്ദര്‍, കിംഗ്, തുടങ്ങി നിരവധി പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുത്തിരുന്നു. ആവേശകരമായ സ്റ്റേജ് പെര്‍ഫോമന്‍സുകളാല്‍ കാസ ബക്കാര്‍ഡി ടൂര്‍ പതിനായിരക്കണക്കിന് ആളുകളെ ഒരുമിച്ചുകൂട്ടുകയും ഡിജിറ്റല്‍ കാമ്പെയ്‌നുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്തു. കാസ ബക്കാര്‍ഡി പ്രതിനിധീകരിക്കുന്ന അതേ മൂല്യങ്ങള്‍ പ്രതീകിന്റെ സംഗീതത്തിനുമുണ്ടെന്ന് ബക്കാര്‍ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മഹേഷ് കാഞ്ചന്‍ പറഞ്ഞു. ടിക്കറ്റുകള്‍ക്കായി https://www.ditsrict.in/events/casabacardiontourikochinov92025buytickets?disableSSRt=rue ക്ലിക്ക് ചെയ്യുക.

You May Also Like

About the Author: Jaya Kesari