അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. തെലുങ്കാന രംഗറെഡ്ഡി സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ദീപ റെഡ്ഡി ആണ് ന്യൂജേഴ്സിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.ദീപ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari