മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി : മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ (57) ആണ്‌ കൊല്ലപ്പെട്ടത്‌.സംഭവുമായി ബന്ധപ്പെട്ട് സഹോദരി ഭർത്താവ് തൊഴുത്തിങ്കല്‍ സുകുമാരനെ (68) പോത്താനിക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു.ഞായർ രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ്‌ ജനലിലൂടെ മൃതദേഹം കണ്ടത്.മുറിയില്‍ കട്ടിലിനുസമീപം നിലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. രാജന്‍റെ വീടിനുസമീപമാണ്‌ സുകുമാരന്‍റെയും വീട്. ഇരുവരും ചേർന്ന്‌ പതിവായി മദ്യപിക്കുമായിരുന്നു.

You May Also Like

About the Author: Jaya Kesari