സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില.ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 89,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,155 രൂപയും. ഗ്രാമിന് 185 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,520 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,840 രൂപയുമാണ് ഇന്നത്തെ വിപണി വില.

You May Also Like

About the Author: Jaya Kesari