വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു

കഴക്കൂട്ടം: ചാന്നാങ്കര മൈവള്ളി,കണിയാപുരം മസ്താൻമുക്ക് എന്നിവിടങ്ങളില്‍ രണ്ട് വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്നലെ രാവിലെയാണ് സംഭവം.മൈവള്ളിയില്‍ 80കാരി ശാരദാമ്മയെയാണ് ആദ്യം നായ കടിച്ചത്. തെരുവ് നായ ഓടി വരുന്നത് കണ്ട്,വീടിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ ശാരദാമ്മയെ നായ നിലത്തിട്ട് കടിച്ച്‌ ഉരുട്ടി.മുഖത്ത് ഗുരുതരമായി പരിക്കേറ്റ ശാരദാമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.ഇന്നലെ രാവിലെ 11ഓടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്.കണിയാപുരം മസ്താൻമുക്ക് സ്വദേശി മസൂദിനാണ് (70) കടിയേറ്റത്.പഴയ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്ബോള്‍ ഓടിയെത്തിയ നായ മസൂദിനെ കടിക്കുകയായിരുന്നു നിലത്തുവീണ മസൂദിന്റെ മുഖത്തു കടിച്ചശേഷം, നായ ഓടിപ്പോയി. ഇയാള്‍ ആദ്യം പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

You May Also Like

About the Author: Jaya Kesari