ഉഴവൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു

കോട്ടയം: ഉഴവൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടില്‍ ആണ് മരിച്ചത്.സ്കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സ്കൂട്ടറിൻ്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.
തലക്ക് വെടിയേറ്റ് തല്‍ക്ഷണം ജോബി മരിച്ചു.തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.കുറവിലങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari