മാരക ലഹരി മരുന്നയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

നെയ്യാറ്റിൻകര : മാരക ലഹരി മരുന്നയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (40) നെയാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്. ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പത്താംകല്ലിൽ സമീപം നടത്തിയ വാഹന പരിശോധനയിലാണ് 42ഗ്രാം എംഡിഎംഎയുമായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ എത്തിയ ഷൈജുവിനെ എക്സൈസ് സംഘം കണ്ടെത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യപ്പോൾ ബാംഗ്ലൂർ സ്വദേശിയായ ഷുക്കൂർ എന്നാളുടെ നിർദ്ദേശപ്രകാരം പാറശാലയിൽ വിതരണം ചെയ്യുന്നതിനായി എംഎഡിഎംഎ കൊണ്ടുവന്നത് ഷൈജു കുറ്റം സമ്മതിച്ചു. വിപിണയിൽ 2 ലക്ഷം രൂപ വില വരുമെന്നും എംഡിഎംഎ കടത്താൻ ശ്രമിച്ച റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട് എക്സൈസ് സംഘം പറഞ്ഞു.
പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ഷമീർഖാൻ, പ്രിവൻ്റീവ് ഓഫീസർമാരായ അരുൺകുമാർ, അജിത്, പ്രവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ ആർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിൻ്റോ എബ്രഹാം, രഞ്ചിത്ത് , ജിനേഷ്, ശ്രീനു, മുഹമ്മദ് അനീസ്, ഡ്രൈവർ ആൻ്റോ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari