മുരിക്കുംപുഴയില്‍ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു

പാലാ മുരിക്കുംപുഴയില്‍ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഷാജി (45) ആണ് മരിച്ചത്. തൊഴിലാളികള്‍ തമ്മിലുള്ള വഴക്കിനിടെയാണ് ഇയാള്‍ മരിച്ചത്.കൂടെ താമസിക്കുന്ന ശ്യാം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടത്. ഷാജിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇരുവരും തമ്മിലുള്ള വാക്ക് തർക്കം ആണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് പറയുന്നു.

You May Also Like

About the Author: Jaya Kesari