പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര നടപ്പന്തലിൽ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റിന്റെ സ്റ്റാൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ. ആറ്റുകാൽ ആർ രവീന്ദ്രൻ നായർ, തിരുമല മേഖല വൈസ് പ്രഡിഡന്റ് ശ്രീ. കെ സി കിഷോർ കുമാർ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.തദവസരത്തിൽ നാഷണൽ ട്രസ്റ്റ് രക്ഷധികാരി ശ്രീ. കെ പി രാമചന്ദ്രൻ നായർ, സെക്രട്ടറി ശ്രീ. വേണു ഹരിദാസ്, ട്രഷറർ ശ്രീ. ബി ഹരികുമാർ, ഭരണ സമിതി അംഗം ശ്രീ. വി. ഗോപാലൻ നായർ, തിരുമല മേഖല സെക്രട്ടറി ശ്രീ. എ എസ് വിമൽ എന്നിവർ സന്നിഹിതരായിരുന്നു.



