പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു

കൊച്ചി : പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ബി എ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ്‌അ ഞ്ജന ബിജു പെരിയാറിന്റെ കുറുകെയുള്ള ശബരിപാത പുഴയുടെ പാലത്തില്‍ നിന്നാണ് പുഴയില്‍ വീണത്. കണ്ട് നിന്നവർ ഉടനെ ആളുകളെ വിളിച്ച്‌ കൂട്ടി, അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പെരുമ്പാവൂർ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.

You May Also Like

About the Author: Jaya Kesari