മൊബൈൽ ടെക്നോളജി പഠന ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് സെന്റർ (IISER ) വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷനും EYGDS ചേർന്ന് നാക്റ്റക്ട് അംഗീകാരമുള്ള തിരുവനന്തപുരം TMC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ നേതൃത്വത്തിൽ വിതുര മൈത്രി റെസിഡൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ദശദിന മൊബൈൽ ടെക്നോളജി പഠന ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ടി.എം.സി ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ റ്റി.എം.സി, എം.ഡി ജമീൽ യൂസഫ് ഉദ്ഘാടനം ചെയ്തു.ഐസർ യു. ബി.എ.നോഡൽ ഓഫീസർ പ്രൊഫ:ഡോ,എം. പി.രാജൻ ആശംസ സന്ദേശം അറിയിച്ചു. ഐസർ യു. ബി. എ മാനേജർ പാർവതി സ്വാഗതം ആശംസിച്ചു. മീനാക്ഷി കോട്ടയം, അനന്തകൃഷ്ണൻ പൂവച്ചൽ,ടി.എം.സി ഫാക്കൾട്ടി ഹെഡ് മെഹറൂഫ് എന്നിവർ പ്രസംഗിച്ചു. ഫാക്കൾട്ടി മിഥുൻ നന്ദി പ്രകാശിപ്പിച്ചു. സർട്ടിഫിക്കറ്റ് വിതരണവും പഠനോപകരണ വിതരണവും ജമീൽ യൂസഫ്, പനച്ചമൂട് ഷാജഹാൻ പാർവതി,മീനാക്ഷി, അനന്തകൃഷ്ണൻ എന്നിവർ നിർവഹിച്ചു.

You May Also Like

About the Author: Jaya Kesari