തിരുവനന്തപുരം :- ഭാരതത്തെ മറ്റു ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ മഹനീയമാക്കുന്നത് ഇവിടത്തെ സംസ്ക്കാരം ആണെന്ന് മേയർ വി. വി രാജേഷ്.അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാ ട്ടിയത്. മുൻപ് രാജ ഭരണ കാലത്ത് നാട് ഭരിച്ചിരുന്ന ഭരണാധികാരികൾ അന്നന്നുള്ള ചിലവുകൾക്ക് സമ്പത്ത് മിത മായി ഉപയോഗിക്കുകയും, നാളത്തേക്കായി സമ്പത്ത് കരുതിവച്ചു ഭഗവാന് മുന്നിൽ സമർപ്പിച്ചിരുന്ന ഒരു സംസ്ക്കാരം ആണ് ഉണ്ടായിരുന്നത്. അതാണ് ഭാരതീയ സംസ്ക്കാരം. ഇങ്ങനെ ഉള്ള രീതി മറ്റൊരിടത്തും കാണില്ല. ലോകരെ ആകർഷിക്കുന്ന തരത്തിൽ ഉള്ള പലകാര്യങ്ങളും നമ്മുടെ സംസ്കാരത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ കൂടിയിരിക്കുന്നവരിൽ ദൈവിക സാന്നിധ്യം ഉള്ളവർ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നന്താ വനം കൃഷ്ണ പിള്ള മെമ്മോറിയൽ ഹാളിൽ അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് മേയർ ഇക്കാര്യം അറിയിച്ചത്. നമ്മുടെ സംസ്ക്കാരംപൈതൃക മാണെന്ന് ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചു സംസാരിച്ച തിരുവിതാം കൂർ രാജ കുടുംബഅംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ പറഞ്ഞു. ഇന്ന് ഡിജിറ്റൽ യുഗം ആണ്. എല്ലാം ഓട്ടോമാറ്റിക്ക് സംവിധാനം ആണ് അവലംബിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ക്ഷേത്രങ്ങളിൽ ചെണ്ട, തകിൽ, നാദസ്വരം തുടങ്ങിയവ മേളങ്ങൾ ആയി ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നത് ആട്ടൊമാറ്റിക് സംവിധാനം ആണ് പലയിടത്തും ഉപയോഗിക്കുന്നത്. ക്ഷേത്രദർശനത്തിന് ഉടുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് ഇന്ന് പലയിടത്തും അതില്ലാതായിരിക്കുന്നു. നമ്മുടെ വിശ്വാസ പ്രമാണ ങ്ങളെ ഒരിക്കലും മറക്കുന്നത് ശരിയല്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മേയറെയും, അവിട്ടം തിരുനാൾ ആദിത്യ വർമ്മ യെയും പൊന്നാട അണിയിച്ചു ഉപഹാരങ്ങൾ നൽകി ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡുകളുടെ വിതരണം ഇൻസ്‌പെക്ടർ ഓഫ് പോലീസ് റെയിൽവേ വി വി ദിപിനും, ചികിത്സാ ധനസഹായം പ്രേംകുമാർ ഐ പി എസും നടത്തി. വാർഷിക വരവ് -ചെലവ് റിപ്പോർട്ട് ഡോക്ടർ. വിഷ്ണു നമ്പൂതിരി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു പ്രമുഖർ സംസാരിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികൾക്ക് പൊന്നാടയും, ഫലകവും നൽകി ആദരിച്ചു. പ്രേംകുമാർ ഐ പി എസ്, ഇൻസ്‌പെക്ടർ വി വി ദിപിൻ, പ്രമുഖ വ്യവസായി ആയ മാവേലിക്കര ശ്രീ വിനായക കൺസ്ട്രഷൻസ് ഉടമ മധു ഭാസ്കരൻ പിള്ള, തുടങ്ങിയവർക്കും ചടങ്ങിൽ വച്ചു അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. ചടങ്ങിന് സ്വാഗതം ആശംസകൾ നേർന്നു കെ. രാജേഷ് നമ്പൂതിരി, സംഘടന ദേശീയ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻപോറ്റി, തുടങ്ങിയ പ്രമുഖരും സംസാരിച്ചു. ജില്ലാ സെക്രട്ടറി അഖിൽ യൂ എസ് കൃതജ്ഞത അർപ്പിച്ചു.









