ബാലരാമപുരം, ഉച്ചക്കട പയറ്റുവിളയിൽ 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്

വെങ്ങാനൂർ സ്വദേശിയായ അഭിനന്ദ്, സിസിലിപുരം സ്വദേശിയായ ജസ്റ്റിൻ എന്നിവർ ഓട്ടോറിക്ഷയിൽ ആറ് കിലോ കഞ്ചാവുമായി ഉച്ചക്കട പയറ്റ് വിളയിൽ എത്തിയപ്പോഴാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലായത്.

അന്യസംസ്ഥാന തൊഴിലാളികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ വിഴിഞ്ഞം കോവളം, ബാലരാമപുരം, കാട്ടാക്കട മേഖലകളിലും സ്കൂൾ, കോളേജ് കുട്ടികളെ കേന്ദ്രീകരിച്ച വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത് എന്ന് പ്രതികൾ എക്സൈസ് നോട് പറഞ്ഞു.

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ റോബിൻ വാവാച്ചൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗ്രേഡ് രമേശ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, അനീഷ്, ലാൽ കൃഷ്ണ, അൽത്താഫ്,, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സമാന കേസിലും പ്രതിയാണോ എന്ന് അറിയാൻ സാധിക്കുകയുള്ളുയെന്ന് എക്സെസ് അറിയിച്ചു.

എക്സൈസ് സംഘം നടപടിക്രമങ്ങൾ നടത്തിവരുന്നു

You May Also Like

About the Author: Jaya Kesari