കെഎസ്‌ആര്‍ടിസി ബസ് മോഷണ കേസില്‍ പ്രതി അറസ്റ്റില്‍

പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് മോഷണ കേസില്‍ പ്രതി അറസ്റ്റില്‍. മേപ്പറമ്പ് സ്വദേശിയായ 22കാരന്‍ ഫാസിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായത്.ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കുറെകൂടി ഉത്തരവാദിത്വം കാണിക്കണമെന്നുമാണ് പ്രതിയുടെ മൊഴി.പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പാലക്കാട്ടെ കെഎസ്‌ആര്‍ടിസി ബസ് മോഷണം. എസ്പി ഓഫീസിന്റെ 50 മീറ്റര്‍ അടുത്ത് നിന്ന് ബസ് മോഷണം പോയിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണവും എങ്ങും എത്തിയിരുന്നില്ല. ഈ മാസം 7 ന് സംഭവശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ഫാസില്‍ ഇപ്പോഴാണ് പാലക്കാട് പൊങ്ങിയത്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത് ബസ് ഓടിച്ചു നോക്കണമെന്ന ആഗ്രഹവുമായിട്ടാണെന്നാണ് പ്രതിയുടെ മൊഴി.ഇടുങ്ങിയ റോഡുകളിലൂടെയാണ് ആദ്യം വാഹനം ഓടിച്ചത്. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പിന്തുടരുന്നുവെന്നറിഞ്ഞപ്പോള്‍ നഗരത്തോട് ചേര്‍ന്ന് ബസ് ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴിയുണ്ട്.

You May Also Like

About the Author: Jaya Kesari