വയസുകാരിയെ മുറിക്കുളളില്‍ പൂട്ടിയിടുകയും അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍.

തിരുവനന്തപുരം: എഴ് വയസുകാരിയെ മുറിക്കുളളില്‍ പൂട്ടിയിടുകയും അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍.ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുധീർ (46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിൻഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.അധ്യാപകർ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടത്.പിന്നാലെ അധ്യാപകർ വിവരം ചൈല്‍ഡ് ലൈൻ അധികൃതരെ അറിയിച്ചു.തുടർന്ന് ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വലിയതുറ എസ്‌എച്ച്‌ഒ അശോക കുമാറിനെ വിവരം അറിയിക്കുകയുമായിരുന്നു.കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ നുളളിയതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ടായിരുന്നു.കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം രണ്ട് പേർക്കെതിരെയും വലിയതുറ പൊലീസ് കേസെടുത്തു.

You May Also Like

About the Author: Jaya Kesari