
എൺപ താം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ബി എസ് എൻ എൽ കേരള സർക്കിൾ സ്വാതന്ത്രിയ ദിന, ഓണം ഓഫറുകൾ പ്രഖ്യ പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപ ഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ആയി പുതിയ പദ്ധതി കളും, പ്രത്യേക ഓഫറുകളും നിലവിൽ വരുന്നു. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു ബി എസ് എൻ എൽ പുതിയതായി ഒരു രൂപ ഫ്രീഡം 2.0ഓഫർ, ബി എസ് എൻ എ ൽ ഫൈബർ ഫ്രീ പ്ലാൻ പ്രതിമാസം 1,111ഓഫർ നിരക്ക്, പുതിയ സെൽഫ് കെയർ മൊബൈൽ ആപ്പ്, ബി എസ് എൻ എ ൽ സാറ്റ ലൈറ്റ് ഫോൺ സേവനം, ₹2399പ്ലാനിൽ അധിക വാലിഡിറ്റി, തുടങ്ങിയ വയാണ് പുതിയ പദ്ധതി കൾ. ബി എസ് എൻ എൽ കേരള സെർക്കിൾ ചീഫ് ജനറൽ മാനേജർ ആർ സജികുമാർ മറ്റു ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽആണ് ഇക്കാര്യം അറിയിച്ചത്.
