
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ കൂടിയതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും ഒരു പവന് 1,15,080 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം, സ്വർണ വില ഉയർന്നപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി വെള്ളി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വിപണിയിലെ വ്യാപാര നിരക്ക്.
