
തിരുവനന്തപുരം :- ഓരോ ഉത്സവങ്ങളുടെയും ലക്ഷ്യം സ്നേഹത്തോടെ ഏവരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി സാഹിത്യ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പപറഞ്ഞത്. കേരളത്തിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു പ്രദേശം ആണ് പൂജപ്പുര എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജനകീയ സമിതി സെക്രട്ടറി ഗോപകുമാറിന്റെ ആദ്യക്ഷ്തയിൽ നടന്ന സമ്മേളനത്തിൽ ഹാബിറ്റാ റ്റ് ശങ്കർ, ഡോക്ടർ അനില ബി നായർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. കലാ മത്സര വിജയികൾക്ക് സമ്മാ നങ്ങളും വിതരണം ചെയ്തു.
