Bubbles’ ഏകാംഗ ചിത്രപ്രദർശനം സെപ്റ്റംബർ 13 മുതൽ

തിരുവനന്തപുരം: ചിത്രകാരി ഷീല ടി.യുടെ ഏകാംഗ ചിത്രകലാപ്രദർശനം ‘Bubbles’ സെപ്റ്റംബർ 13 മുതൽ 20 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ആർട്ട് ഗ്യാലറിയിൽ നടക്കും.

സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സിനിമാ–സീരിയൽ താരം ബിബിൻ എസ്. നായർ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഷീല ടി.യുടെ കലാജീവിതത്തെയും കലാസൃഷ്ടികളെയും ആസ്പദമാക്കി പ്രദർശനത്തിന്റെ കോ-ക്യൂറേറ്ററും കലാനിരൂപകയുമായ രജനി മേനോൻ രചിച്ച ‘നിറങ്ങളുടെ ഉടൽഗീതങ്ങൾ’ എന്ന കൃതിയുടെ പ്രകാശനവും ചടങ്ങിൽ നടക്കും. പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ പുസ്തക പ്രകാശനം നിർവഹിക്കുകയും ചിത്രകാരനും കലാസംവിധായകനുമായ നേമം പുഷ്പരാജ്‌ പുസ്തകം സ്വീകരിക്കുകയും ചെയ്യും.

കലാനിരൂപകനും ക്യൂറേറ്ററുമായ സുനിൽ സി. ഇ. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ആശ നജീബ്, ഫിർദോസ് കായൽപ്പുറം, ഷീല ടി, എ. ആർ. ഷമീർ, സുധർമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഷീല ടി.യുടെ കലാഭാവനകളുടെയും ചിത്രഭാഷയുടെയും വ്യത്യസ്ത തലങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനമാണ് ‘Bubbles’. നിറങ്ങളുടെയും രൂപങ്ങളുടെയും സങ്കേതങ്ങളിലൂടെ കലാകാരിയുടെ അനുഭവലോകവും ആന്തരികമായ ചിന്തകളും അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബർ 13 മുതൽ 20 വരെ ദിവസവും രാവിലെ 10.30 മുതൽ വൈകുന്നേരം 6.30 വരെ പ്രദർശനം സന്ദർശിക്കാം.

വേദി: ആർട്ട് ഗ്യാലറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, തിരുവനന്തപുരം
തീയതി: സെപ്റ്റംബർ 13–20, 2026
സമയം: രാവിലെ 10.30 – വൈകുന്നേരം 6.30

You May Also Like

About the Author: Jaya Kesari