ഭക്ഷണത്തോടൊപ്പം കൂടുതല്‍ കറി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം;യുവാവിനെ കുത്തിക്കൊന്ന കടയുടമ പിടിയില്‍

ന്യൂഡല്‍ഹി: ഭക്ഷണത്തോടൊപ്പം കൂടുതല്‍ കറി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം നടന്നത്. കാർ ഡ്രൈവറായ സന്ദീപ് (35) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കടയുടമയായ ചിന്തു ഗുപ്തയെ പൊലിസ് പിടികൂടി.
ജ്വാലാപുരി നാലയ്ക്ക് സമീപമുള്ള ചന്തയില്‍ ചോലെ ഭട്ടൂരെ വില്‍ക്കുന്ന ചിന്തു ഗുപ്തയുടെ കടയിലാണ് സന്ദീപ് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചുകൂടി കറി ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത കച്ചവടക്കാരനുമായി വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയും പ്രകോപിതനായ ചിന്തു ഗുപ്ത സന്ദീപിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കടയുടമയായ ചിന്തു ഗുപ്തയെ പൊലിസ് പിടികൂടി റിമാൻഡ് ചെയ്തു.

You May Also Like

About the Author: Jaya Kesari