ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഗന്ധക് നദിയിലൂടെ കടത്താന്‍ ശ്രമിച്ച 574 ലിറ്റര്‍ മദ്യം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു

മദ്യ നിരോധനം നിലനില്‍ക്കുന്ന ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഗന്ധക് നദിയിലൂടെ കടത്താന്‍ ശ്രമിച്ച 574 ലിറ്റര്‍ മദ്യം എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡിലാണ് മദ്യശേഖരം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ബോട്ടും ഒരു വാഹനവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഗോപാല്‍ഗഞ്ചില്‍ അനധികൃത മദ്യ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും കടത്തിനും എതിരെയുള്ള പരിശോധനകളുടെ ഭാഗമായാണ് ഈ റെയ്ഡ് നടത്തിയത്.

You May Also Like

About the Author: Jaya Kesari