പാറശാലപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമംനടത്തുന്നതിനിടയിൽ കള്ളന്മാർ പിടിയിൽ

പാറശാലപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണ ശ്രമംനടത്തുന്നതിനിടയിൽ കള്ളന്മാർ പിടിയിൽ .ക്ഷേത്രത്തിൽ പ്രവേശിച്ച്
ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്തുകയായിരുന്ന
കള്ളന്മാരെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്

പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആയിരുന്നു സംഭവം

ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് മോഷണം നടത്താൻ ശ്രമിച്ച രണ്ട് പേരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.

പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44), അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനിൽ രതീഷ് (39)എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി യാണ് കള്ളന്മാർ ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കന്നത്.

ഉടനെതന്നെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ക്യാമറകളിൽ നിന്നുള്ള അപകട സന്ദേശങ്ങൽ ലഭിച്ചതിനെ തുടർന്നാണ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഓടി എത്തിയതോടെ കള്ളന്മാർ പിടിയിലാവുക ആയിരുന്നു.

ക്ഷേത്രത്തിനുളിലെ ബലിക്കല്ലുകളിൽ സ്ഥാപിച്ചിരുന്ന പിത്തളയിലെ കവചങ്ങൾ ഇളക്കിമാറ്റിയശേഷം ശ്രീ ഗോവിൽ കുത്തി തുറക്കാനായിരുന്നു പദ്ധതി

കള്ളന്മാർ കരുതിയിരുന്നതായ വെട്ടുളി,ചുറ്റിക കമ്പി തുടങ്ങിയ ആയുധങ്ങളും പുറകിലത്തെ മതിലിന് വെളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മതിൽ ചാടിക്കടന്നാണ് കള്ളന്മാർ ക്ഷേത്രത്തിനുള്ളിൽ എത്തിയത്. ഉടനെ തന്നെ സി.സി.ടി.വി യിലൂടെ ലഭിച്ച അപകട സന്ദേശങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് ക്യാമറയിലൂടെ ക്ഷേത്രത്തിനകത്ത് നിൽക്കുന്ന കള്ളനെ കാണാനായി.ഉടനെ തന്നെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് ഒരാളെ ക്ഷേത്രത്തിന് പുറത്ത് വച്ച് തന്നെ പിടികൂടിയെങ്കിലും രണ്ടാമൻ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാമനെ നാട്ടുകാർ ചേർന്ന് കുറുങ്കുട്ടി ശ്രീധർമ്മ ശാസ്താ ക്ഷേതത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

ക്ഷേത്ര വക പിത്തളയിലെ കവചങ്ങളും കള്ളമാർ കൊണ്ടുവന്നതായ ആയുധങ്ങളും പൊലീസ്‌കണ്ടെടുത്തു.

പ്രതികൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

പ്രതികളെ നെയ്യാറ്റിൻകര കോടതയിൽ ഹാജരാക്കു൦

ക്ഷേത്രത്തിൽ സി.സി.ടി വി ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നടക്കുന്ന മൂന്നാമത് മോഷണ ശ്രമമാണിത്.

.മുമ്പ് നടന്ന മോഷണ സമയത്ത് ക്ഷേത്ര ഭാരവാഹികൾ യഥാസമയം എത്തിയത് കാരണം മോഷണം വിഭലമാകുകയായിരുന്നു.

You May Also Like

About the Author: Jaya Kesari