
കണ്ണൂർ: മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയുണ്ടായ അപകടത്തില് പ്രമുഖ വ്ലോഗർ ശിവത്തില് അനൂപ് മരിച്ചു.കണ്ണൂർ സ്വദേശിയാണ് അനൂപ്. ഡിവൈഡറില് ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്കൂട്ടറില് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയില് എത്തിച്ചെങ്കിലും ചികിത്സയില് തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയില് ചികിത്സയിലാണ്.കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകള് ചെയ്താണ് അനൂപ് ശ്രദ്ധേയനായത്.
