നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.അമിത വേഗതയ്ക്ക് തെളിവ് ഇല്ലെന്നും, കേസില്‍ ഗൂഡാലോചന ഉണ്ടെന്നും, പൊലീസ് കസ്റ്റഡി അപേക്ഷ നീട്ടി ചോദിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.എന്നാല്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും പ്രഥമദൃഷ്ടിയാല്‍ തന്നെ തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

You May Also Like

About the Author: Jaya Kesari