പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി

പാലക്കാട്: പാലക്കാട് വേലന്താവളത്ത് തമിഴ്നാട്ടില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി.കോയമ്ബത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു.
കോയമ്ബത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്. പ്രത്യേകമായി നിർമിച്ച അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു പണവും സ്വർണവും ഇവർ കടത്താൻ ശ്രമിച്ചത്.

You May Also Like

About the Author: Jaya Kesari