സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 1.14 ലക്ഷം രൂപ കടന്നു.ഇന്ന് ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയാണ് വില. ഗ്രാമിന് 50 രൂപ വർധിച്ച്‌ 14,270 രൂപയായി.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വിലയില്‍ തുടർച്ചയായി ഏറ്റക്കുറച്ചിലുകള്‍ പ്രകടമാണ്. അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച്‌ വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് ഉയരം.

You May Also Like

About the Author: Jaya Kesari