കേരള ബജറ്റ് :പുത്തൻ വികസന ആശയങ്ങളോട് നീതി പുലർത്തുന്നത് അഡ്വ:ടി. മനോജ്‌ കുമാർ

തിരുവനന്തപുരം :കേരളത്തിന്റെ വികസനത്തിന് വേണ്ടി നടന്ന സംവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പുത്തൻ ആശയങ്ങളോട് നീതി പുലർത്തുന്നതും സാധു ജന സംരക്ഷണ ത്തെ കൃത്യമായി ലക്ഷ്യം വെക്കുന്നതുമായ ബജറ്റാണ് നിയമ സഭയിൽ അവതരിപ്പിക്കപ്പെട്ടതെന്ന് ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി. മനോജ്‌ കുമാർ പറഞ്ഞു.

ബജറ്റിൽ വിഭാവനം ചെയ്യപ്പെട്ട റീച്ച് കേരള പദ്ധതി, കേരള നോളജ് വാലി പദ്ധതി, ഓപ്പറേഷൻ തൂഫാൻ എന്നിവ സർക്കാരിന്റെ ദീർഘ വീക്ഷണത്തെയും ജനങ്ങളോടുള്ള പ്രതിബദ്ധതയെയുമാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരള സമൂഹത്തിന് വലിയ ആശ്വാസം നൽകുന്ന പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

You May Also Like

About the Author: Jaya Kesari