തിരുവനന്തപുരം: പാപ്പനംകോട്ട് കെഎസ്‌ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.ഡിപ്പോയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ഇലക്‌ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ലോട്ടറി കച്ചവടക്കാരൻ സുദർശനൻ, ബസ് ഡ്രൈവർ ശാന്തിലാല്‍ എന്നിവർക്ക് പരിക്കേറ്റു.നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചുതകർത്താണ് ബസ് ലോട്ടറിക്കടയിലേയ്ക്ക് പാഞ്ഞുകയറിയത്.
പത്രം വാങ്ങാനെത്തിയ ഒരാളുടെ സ്കൂട്ടറും ബസിനടിയിലായി.
