മൈ കാർ കാർ വാഷ് ഷാംപൂവിന് ലോക റെക്കോർഡ് അംഗീകാരം; കേന്ദ്രമന്ത്രി അഭിനന്ദിച്ചു

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ആന്റി-ബാക്ടീരിയൽ കാർ വാഷ് ഷാംപൂ എന്ന നേട്ടം സ്വന്തമാക്കി കാസർകോടിന്റെ അഭിമാന ബ്രാൻഡായ മൈ കാർ. ഈ അപൂർവ നേട്ടത്തിന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം നൽകി.

ന്യൂഡൽഹിയിലെ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സംഘടനയുടെ ഓർഗനൈസർ ഡോ. അരവിന്ദാക്ഷൻ ഷൗക്കണ്ട അവാർഡ് സമർപ്പിച്ചു. കമ്പനിയുടെ ഡയറക്ടർമാരായ ജാബിർ സുൽത്താൻ എം.സി., സാജിദ് പി.കെ. എന്നിവർ ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവളെ കമ്പനി ഡയറക്ടർമാരെ നേരിട്ട് അഭിനന്ദിച്ചു. ഈ നേട്ടം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനകരമാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

പതിനഞ്ച് വർഷം മുമ്പ് മൈ കാർ കാർ വാഷ് എന്ന ഒറ്റ ഉൽപ്പന്നവുമായി വിപണിയിലെത്തിയ എം.സി.എസ്. അസോസിയേറ്റ്സ് ഇന്ന് ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരിക്കുകയാണ്. നിലവിൽ മൈ കാർ, മൈ കെയർ എന്നീ രണ്ട് ബ്രാൻഡുകളിലായി നാൽപ്പതോളം ഉൽപ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഗുജറാത്തിലെ അത്യാധുനിക ഉൽപ്പാദന കേന്ദ്രത്തിലാണ് ഇവ നിർമ്മിക്കുന്നത്.

ചടങ്ങിൽ വനിതാ സംരക്ഷണ സമിതി അംഗം ഇന്ദിര പാണ്ട, മിസ്സ് ഏഷ്യ പ്രിയ ചൗധരി എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്തു.

കാസർകോടിന്റെ സംരംഭക മികവ് ദേശീയ-അന്തർദേശീയ തലത്തിൽ ഉയർത്തിക്കാട്ടുന്ന ഈ അംഗീകാരം ജില്ലയിലെ വ്യവസായ മേഖലയ്ക്ക് വലിയ പ്രചോദനവും അഭിമാനവുമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

You May Also Like

About the Author: Jaya Kesari