തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുരവിള ചെക്ക് പോസ്റ്റിന് സമീപത്ത് കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.അപകടം നടന്നത് ഇന്ന് രാവിലെ 8:30 യോടെ അമവരവിള ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു. അമിത വേഗതയില്‍ വന്ന കെഎസ്‌ആർടിസി ബസ് നിയന്ത്രണം തെറ്റി കാറിനെ ഇടിച്ചു തെറിപ്പിച്ചശേഷം വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തില്‍ കാറില്‍ കുടുങ്ങിയ ഡ്രൈവർ മരിച്ചു.ഡ്രൈവറെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ബസ് ഡ്രൈവറെ അബോധാവസ്ഥയിലാണ് ബസ്സില്‍ നിന്നും കണ്ടെത്തിയത്. ഇദ്ദേഹത്തിൻറെ നിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

