കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ പരമോന്നത ത്യാഗത്തിന്റെ 27-ാം വാർഷികത്തിൽ, പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ശ്രദ്ധാഞ്ജലി. തിരുവനന്തപുരം വെങ്ങാനൂരിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ (സ്മാരകം) പാങ്ങോട് സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണൽ അനിൽ നായർ, സ്റ്റേഷൻ കമാൻഡർക്ക് വേണ്ടി പുഷ്പചക്രം സമർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. യുദ്ധവീരന്റെ അമ്മയുമായി അദ്ദേഹം സംവദിച്ചു.
1999 ജൂലൈ 7-ന് കാർഗിലിൽ ഓപ്പറേഷൻ വിജയ് സമയത്ത് 158 മീഡിയം റെജിമെന്റിലെ (ആർട്ടിലറി) ക്യാപ്റ്റൻ ജെറി പ്രേം രാജ് മികച്ച ധീരതയും അതിശയകരമായ പ്രൊഫഷണൽ വിവേകവും പ്രകടിപ്പിച്ചു. തന്റെ സുരക്ഷ പൂർണ്ണമായും അവഗണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം ചെയ്ത ഇന്ത്യൻ ധീരന് മരണാനന്തരം രാഷ്ട്രം വീർചക്ര നൽകി ആദരിച്ചു.
പ്രതിരോധ വക്താവ് ശ്രീ.ബിജു കെ. മാത്യു, ഇ.സി.എച്ച്.എസ് ഓഫീസർ റിട്ട.കേണൽ ജോൺ മാത്യു, എൻ.സി.സി ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.