ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാർഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇൻറർനാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയായ കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.സി.ബി.എസ്.ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ കളിച്ച്‌ കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ് മുഹമ്മദ് റയ്യാൻ. മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

You May Also Like

About the Author: Jaya Kesari