സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 77.97 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെൺകുട്ടികൾ 86.89 ശതമാനം വിജയവുമായി മുന്നിലെത്തിയപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41 ആണ്.
372423 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 290398 പേർ ഉപരിപഠനത്തിന് അർഹത നേടി. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് ഇടുക്കി ജില്ലയാണ്. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 30,561 പേരാണ്.
അതേസമയം, 60 വിദ്യാർത്ഥികൾ 1200ൽ 1200 മാർക്ക് നേടി. 67 സ്കൂളുകൾ നൂറ് ശതമാനം വിജയം സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ നിന്നാണ് — 4621 വിദ്യാർത്ഥികൾ.
