ഭിന്നശേഷി കുട്ടികൾക്ക് വീൽ ചെയർ നൽകി പൂജപ്പുര പൗര സമിതി ” മാതൃക ആയി “

പൂജപ്പുരയിലെ അതി പുരാതന സരസ്വതി വിദ്യാലയം ആയ പാങ്ങോട് എൽ പി സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് വീൽ ചെയർ നൽകി പൂജപ്പുര പൗര സമിതി ഏവർക്കും മാതൃക ആയി. ഇന്ന് രാവിലെ സ്കൂൾ പ്രവർത്തന സമയം തുടങ്ങിയപ്പോൾ ആണ് വീൽ ചെയർ സ്കൂൾ അധികൃതർക്കു കൈ മാറിയത്. പൂജപ്പുര പൗര സമിതി പ്രസിഡന്റ്‌ സതീഷ് കുമാർ, സെക്രട്ടറി ശശികുമാർശരണ്യ, ട്രഷറർ സന്ദീപ്, രക്ഷാ ധികാ രി മോഹൻ കുമാർ, തുടങ്ങിയവരും, മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.സ്കൂൾ അധികൃതർ സന്തോഷത്തോടെ ആണ് ഈ മഹത് കാർമത്തിന് സാക്ഷി ആയത്.

You May Also Like

About the Author: Jaya Kesari